റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാന്നിയില്‍ കോവിഡ് വാര്‍ റൂം തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

May 9, 2021 - 5:58 pm

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി കോവിഡ് വാര്‍ റൂം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. റാന്നിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നും ചികിത്സയും അവശ്യ സാധനങ്ങളുടെ ലഭ്യതയും ഗുരുതര സാഹചര്യത്തില്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വീടുകളില്‍ ലഭിക്കുന്നതിന് ഇപ്പോള്‍ നേരിടുന്ന പരിമിതികള്‍ വിവിധ പഞ്ചായത്തുകളില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയുമായി ആലോചിച്ച് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങാന്‍ തീരുമാനം ആയതെന്നും എംഎല്‍എ പറഞ്ഞു. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍:  9446305306.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *