റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈക്കമാൻ്റ് പറഞ്ഞാൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുല്ലപ്പളളി

May 4, 2021 - 3:50 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി 04/05/21 ചൊവ്വാഴ്ച പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പരാജയത്തില്‍ ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി സൂചിപ്പിച്ചു.

അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സംഘടനാതലത്തില്‍ പെട്ടെന്നൊരു നേതൃമാറ്റമുണ്ടാകുക എന്നതിനപ്പുറത്തേക്ക് സമഗ്രമായ അഴിച്ചുപണിയ്ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *