റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘റിസൈന്‍ മോദി’ ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര ഇടപെടലുണ്ടായിട്ടില്ലെന്ന് ഫെയ്സ് ബുക്ക് , ഹാഷ്ടാഗ് പുനസ്ഥാപിച്ചു

April 29, 2021 - 1:02 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന തരത്തില്‍ ആരംഭിച്ച ‘റിസൈന്‍ മോദി’ ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നും പുനഃസ്ഥാപിച്ചെന്നും ഫേസ്ബുക്ക് ഏപ്രിൽ 29 ന് വ്യക്തമാക്കി.

ഹാഷ് ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *