മുംബൈ: കോവിഡിന്റെ രണ്ടാംഘട്ടം രാജ്യത്ത് ശക്തമായതോടെ സ്വര്‍ണവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2000 രൂപയാണ്. പവന് 120 രൂപകൂടി 35,320 രൂപയിലും ഗ്രാമിന് 4415 രൂപയിലുമാണ് 17/04/21 ശനിയാഴ്ച വ്യാപാരം നടന്നത്.ആഗോളതലത്തില്‍ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്താന്‍ ഉത്തേജന പാക്കേജുകളുടെ ഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിപണിയില്‍ വന്‍തോതില്‍ പണമിറക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഉത്സവ- വിവാഹ സീസണയാതിനാല്‍ സ്വര്‍ണത്തിന് ആവശ്യകത വര്‍ധിച്ചതും രാജ്യത്തെ വിലവര്‍ധനവിന് കാരണമാണ്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 42,000മെത്തിയ പവന്റെ വില ലോക്ക്ഡൗണിനു ശേഷം 32,000 വരെ താഴ്ന്നിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ 15 ദിവസത്തിനിടെ ആറ് ശതമാനമാണ് വിലവര്‍ധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,648 രൂപയായി. ആഗോള വിപണിയിലും നാലുശതമാനത്തിന്റെ വര്‍ധനയാണ് ഈയാഴ്ച രേഖപ്പെടുത്തിയത്.



