മുംബൈ: 2019നെ അപേക്ഷിച്ച് 2020ല്‍49 ശതമാനം വളര്‍ച്ച നേടി ഇന്ത്യയില്‍ ആപ്പ് വിപണി. വിദ്യാഭ്യാസ ആപ്പുകളാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നതെന്നും മൊബൈല്‍ വിപണി ഗവേഷക സ്ഥാപനമായ അഡ്ജസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.വിദ്യാഭ്യാസ ആപ്പുകള്‍ കഴിഞ്ഞാല്‍ ബിസിനസ്, ഭക്ഷണം, സാമൂഹിക മാധ്യമങ്ങള്‍, ഗെയിം തുടങ്ങിയ ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ പ്രിയം. രാജ്യത്ത് 70 കോടി പേരാണ് മൊബൈല്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.2019 ല്‍ മൊബൈല്‍ ആപ്പുകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം അര്‍ജന്റീന, ബ്രസീല്‍, തായ്‌ലന്‍ഡ്, സ്‌പെയിന്‍, ഇറ്റലി, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഇടയിലായിരുന്നു. 2020ല്‍ ആപ്പുകളുടെയും ഗെയിമുകളുടെയും കാര്യത്തില്‍ ഇന്ത്യ ഏറ്റവും വലിയ വളര്‍ച്ച നേടിയപ്പോള്‍ ഗെയിമിങ് വളര്‍ച്ചയില്‍ അര്‍ജന്റീനയാണ് മുന്നില്‍.



