റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

April 10, 2021 - 5:09 pm

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിശദീകരണം തേടിയത്. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് വീട്ടിലെത്തിയതെന്നും സ്പീക്കര്‍ 10/04/21 ശനിയാഴ്ച അറിയിച്ചു.

തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കേസില്‍ വിശദീകരണം തേടി കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തിയത്. ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

09/04/21 വെള്ളിയാഴ്ചയാണ് ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തത്. പല തവണ നോട്ടീസ് നല്‍കിയിട്ടും സ്പീക്കര്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

അതീവ രഹസ്യമായിട്ടായിരുന്നു സ്പീക്കറെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയായിരുന്നു ചോദ്യം ചെയ്തതെങ്കിലും ശനിയാഴ്ചയാണ് ഈ വിവരങ്ങള്‍ പുറത്തറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *