റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് വിജയസേതുപതി .തേൻമേർക്ക് പരുവ കാറ്റിലൂടെ നായകനായ അദ്ദേഹം വില്ലനായി , നിർമാതാവായി, തിരക്കഥാകൃത്തായി, ഗാനരചയിതാവും ഗായകനുമായി , എല്ലാറ്റിനുമുപരി ആരാധകരുടെ മക്കൾ സെൽവൻ ആയി മാറി.ഇത്തവണത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാര നേട്ടത്തിൽ എത്തി നിൽക്കുമ്പോഴും ഊണും ഉറക്കവും പോലും നഷ്ടപ്പെടുത്തി സിനിമയ്ക്കായി പ്രവർത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം.

ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

കുടുംബത്തിൻറെ ദാരിദ്ര്യ അവസ്ഥയിൽ നിന്നും കരകയറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിൽ എത്തിയത്. സിനിമ എന്നെ ചതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിനിമയോടുള്ള വിശ്വാസം വർദ്ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു. സിനിമ എന്നെഎപ്പോഴാണോ കൈവിടുന്നത് അപ്പോൾ മാത്രമേ തനിക്ക് വിശ്രമമുള്ളൂ. വിജയ് സേതുപതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *