റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അമ്മയുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്

March 19, 2021 - 9:16 pm

കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം പുറ്റടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട് കൊച്ചറ കൂരാപ്പളളില്‍ സുബിന്‍ (32) ആണ് മരിച്ചത്. സുബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന അമ്മക്കും എതിരെ വന്ന ബൈക്കിലെ രണ്ടുയാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുബിന്റെ അമ്മയുടെ നില ഗുരുതരമാണ്.

പുറ്റടി ബാങ്കുപടിക്കല്‍ 19/03/21 വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം എസ്‌റ്റേറ്റ് സൂപ്പര്‍ വൈസറായ സൂബിനോടൊപ്പം അമ്മയും ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ശക്തമായ കൂട്ടിയിടിയില്‍ ഇരുവരും വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സുബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുളളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *