റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ തലവന്മാര്‍ പോലീസ്‌ പിടിയില്‍

March 16, 2021 - 12:16 pm

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂരില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാസംഘ തലവന്മാരെ പോലീസ്‌ അറസ്‌റ്റd ‌ചെയ്‌തു. കാരാഞ്ചിര ചെമ്പാപ്പുളളി വീട്ടില്‍ നിഖില്‍ (35),പുല്ലഴി നങ്ങേലില്‍ വീട്ടില്‍ ശരത്ത്‌ (36) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.15/03/21 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ചേലരക്കരയില്‍ വെച്ചാണ്‌ ഇവരെ പോലീസ്‌ പിടികൂടിയത്‌. കാട്ടൂര്‍ കടവ്‌ നന്ദാനത്ത്‌ പറമ്പില്‍ ഹരീഷിന് ഭാര്യ ലക്ഷ്‌മി (43 ആണ്‌ മരിച്ചത്‌.)

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിസങ്കേതത്തിലേക്ക്‌ രക്ഷപെടുന്നതിനായി ഇരുവരും ബൈക്കില്‍ പോകുമ്പോഴാണ്‌ പോലീസിന്റെ പിടിയിലായത്‌. .കൊലപാതകം നടന്ന്‌ പ്രതികളെക്കുറിച്ച്‌ വ്യക്തത വന്നതോടെ പോലീസ്‌ ഇവരെ പിന്തുടരുകയായിരുന്നു. ഇന്നലെ രാവിലെ തന്നെ ഇവരെ കാട്ടൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. കാട്ടൂര്‍ എസ്‌ഐ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. കൊലപാതക ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതികളാണ്‌ ഇരുവരും . രണ്ട്‌ പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം കാട്ടൂര്‍ക്കടവ്‌ കോളനിയിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ്‌ വിട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്‌. കൊല്ലപ്പെട്ട ലക്ഷ്‌മിയുടെ ഭര്‍ത്താവ്‌ ഹരീഷിനെതിരെ പ്രദേശത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്‌ കേസെടുത്തിരുന്നു. .ഗുണ്ടാനേതാവ്‌ ദര്‍ശനന്‍ ഉള്‍പ്പടെ നാലുപേരാണ്‌ കേസിലെ പ്രതികള്‍ . 14/03/21 ഞായറാഴ്‌ച ഒമ്പതരയോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപടക്കം എറിഞ്ഞ ശേഷം വീടിന്‌ പുറത്തുനിന്നിരുന്ന ലക്ഷ്‌മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഹരീഷുമായി പ്രതികള്‍ക്ക്‌ മുന്‍ വൈരാഗ്യമുണ്ട്‌ ഹരീഷ്‌മ ,അക്ഷയ്‌,ഹരിപ്രിയ എന്നിവര്‍ മക്കളാണ്‌ മരുമകന്‍ രതീഷ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *