റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുച്ചേരിയിലെ ബിജെപി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡിൻ്റെ റെയ്ഡ്, എട്ട് ലക്ഷം രൂപ വിലവരുന്ന സിൽക്ക് സാരികൾ പിടിച്ചെടുത്തു.

March 15, 2021 - 7:21 pm

പുതുച്ചേരി: പുതുച്ചേരിയിലെ റെഡ്ഡയാർപാളയത്തിലെ ബിജെപി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിലവരുന്ന സിൽക്ക് സാരികൾ ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് 15/03/21 തിങ്കളാഴ്ച പിടിച്ചെടുത്തു.

വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി സിൽക്ക് സാരികൾ താമസസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ടോൾ ഫ്രീ നമ്പറിൽ വിളിച്ചതിനെ തുടർന്നാണ് സംഘം വീട്ടിൽ തിരച്ചിൽ നടത്തിയത്.

ബിജെപി പ്രാദേശിക നേതാവായ സുരേഷിന്റെ വീട്ടിൽ 30 ബണ്ടിലുകളായി സൂക്ഷിച്ച 50 സിൽക്ക് സാരികളാണ് പിടികൂടിയത്.പിടിച്ചെടുത്ത വസ്തുക്കൾ റെഡ്ഡിയാർപാളയം പോലീസിന് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *