റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധങ്ങൾ ഫലം കണ്ടു , കൊല്ലത്ത് ബിന്ദു കൃഷ്ണ, തൃപ്പൂണിത്തുറയിൽ കെ ബാബു

March 14, 2021 - 10:43 am

കൊല്ലം: പ്രതിഷേധങ്ങൾ പരിഗണിച്ച് കൊല്ലം, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ബിന്ദു കൃഷ്ണ, കെ ബാബു എന്നിവരെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. ഇരുവര്‍ക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുവരും 14/03/21 ഞായറാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങും.

ബിന്ദു കൃഷ്ണയേയും, കെ ബാബുവിനേയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 13/03/21 ശനിയാഴ്ച കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ തങ്ങള്‍ വോട്ട് ചെയ്യാനെത്തില്ലെന്നും രാജി വെക്കുമെന്നും നേതാക്കള്‍ ഭീഷണിയുയര്‍ത്തി. ഒടുവില്‍ തന്നെ പിന്തുണച്ചെത്തിയവര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരയുകയായിരുന്നു.

തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെതിരെ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കില്‍ ഡിസിസി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ രാജി വെക്കുമെന്നായിരുന്നു ഭീഷണി. പൊതുവികാരം സ്വരാജിനെതിരാണെന്നും കെ ബാബുവിന് മണ്ഡലം പിടിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ വാദിച്ചു.

കൊല്ലത്ത് നേരത്തേ നിശ്ചയിച്ചിരുന്ന പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *