റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെളിയങ്കോട് പാലയ്ക്കൽ താഴം പാടത്ത് നെൽകൃഷി ആരംഭിച്ചു

February 24, 2021 - 4:31 pm

മലപ്പുറം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കൽതാഴം പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിർവഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കർ ഞാറുനടീൽ ഉത്സവത്തിന് തുടക്കം കുറിച്ചത്. 

വെളിയങ്കോട് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും കർഷക സമിതിയും ആയില്യം കുടുംബശ്രീ പ്രവർത്തകരും സംയുക്തമായാണ് കൃഷിയിറക്കുന്നത്. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി. സുഭാഷ്‌കുമാർ, സെക്രട്ടറി ടി. ഗിരിവാസൻ, എ.കെ. മുഹമ്മദുണ്ണി, സെയ്‌ത്‌ പുഴക്കര, പി. അജയൻ, പി. പ്രിയ, പി.എം. ആറ്റുണ്ണി തങ്ങൾ, സി.കെ. ദാസൻ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *