റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും

February 24, 2021 - 9:24 am

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, കേസില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ 22/02/21 ചൊവ്വാഴ്ച കസ്റ്റംസിന് ബിന്ദുവിനെ ചോദ്യം ചെയ്യാനായിരുന്നില്ല. പിന്നീട് നോട്ടീസ് നല്‍കി വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *