അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാ സ്‌കോർ പ്രസിദ്ധീകരിച്ചു

February 20, 2021 - 6:05 pm

തിരുവനന്തപുരം: 2020 ഡിസംബറിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സ്‌കോറുകൾ  www.keralaresults.nic.in  ൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 25നകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ നിശ്ചിത ഫീസ് അടച്ച് അസ്സൽ ചെലാൻ, വെബ്‌സൈററിൽ നിന്നും ലഭിക്കുന്ന സ്‌കോർ ഷീറ്റ് എന്നിവയോടൊപ്പം പോർട്ടലിൽ നൽകിയിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് അതത് സ്‌കൂൾ പ്രിൻസിപ്പലിന് നൽകണം. സ്‌കൂൾ പ്രിൻസിപ്പൽ അപേക്ഷ പരിശോധിച്ച് അപാകതയില്ലെന്ന് ഉറപ്പാക്കിയ ശേഷം വിദ്യാർഥികൾക്ക് കൈപ്പറ്റ് രസീത് നൽകണം. 27 നകം വിദ്യാലയത്തിൽ ലഭിച്ച എല്ലാ അപേക്ഷകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും “0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ അടയ്ക്കണം. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർഥികൾ പേപ്പറൊന്നിന് 300 രൂപ ഫീസ് അടച്ച് അപേക്ഷ പരീക്ഷാ ഓഫീസിലേക്ക് അയയ്ക്കണം. അപേക്ഷാ ഫോമിന്റെ മാതൃക 2020 ലെ വി.എച്ച്.എസ്.ഇ. പരീക്ഷാ വിജ്ഞാപനത്തിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *