റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ, സമരം കടുപ്പിച്ച് ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളും സിവിൽ പൊലീസ് റാങ്ക് ഹോൾഡർമാരും

February 18, 2021 - 8:53 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ. സർക്കാരിൽ നിന്ന് ജോലി സംബന്ധമായ ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച (18/02/21) മെഡൽ ജേതാക്കൾ മുടി മുറിച്ച് പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളും സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിക്കുകയാണ്. സമരം 24 ദിവസം പിന്നിട്ട ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികൾ ഉപവാസ സമരം തുടങ്ങി. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സിൻറെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *