പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെ വ്യാഴാഴ്ച(18/02/21) സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
33 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്. നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
അണ്ണാ ഡി.എം.കെയിലെയും എന്‍.ആര്‍ കോണ്‍ഗ്രസിലെയും ഓരോ എം.എല്‍.എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുളള ശ്രമം നടത്തുന്നതിനിടയിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്.
അതേസമയം രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെക്കുമെന്നും സൂചനയുണ്ട്.