റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാക്ടർ റാലിയിൽ പലയിടത്തും സംഘർഷം, റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു

January 26, 2021 - 2:50 pm

ന്യൂഡൽഹി: ദില്ലിയിൽ ട്രാക്ടർ റാലിയിൽ പലയിടത്തും സംഘർഷം.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു.

കര്‍ഷകര്‍ക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെ കോണ്‍ക്രീറ്റ് കട്ടകളും ട്രക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വ‍ഴി തടസപ്പെടുത്തിക്കൊണ്ട് റാലി തടസപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഹരിയാന പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിലാണ് പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടിയത്. ഔട്ടര്‍ റിംഗ് റോഡിലൂടെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിലപാട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നാണ് കര്‍ഷകരുടെ നിലപാട്.

ഷാജഹാന്‍പൂരില്‍ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ പൊളിച്ച് നീക്കിയാണ് റാലിമുന്നോട്ട് പോകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *