റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോണ്‍ പ്രൈം വെബ് സീരീസായ താണ്ഡവിനെതിരെ ബിജെപി. സീരീസ് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് കേന്ദ്ര വാര്‍ത്താ പ്രേക്ഷേപണ മന്ത്രിക്ക് ബിജെപി പരാതി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ സീരീസ് റിലീസ് ചെയ്തത്. നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.സീരീസ് നിരോധിക്കണ മെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.സീരീസിലെ ഒരു രംഗത്തില്‍ നടന്‍ സീഷാന്‍ അയ്യുബ് അവതരിപ്പിക്കുന്ന കഥാപാത്രം ശിവനേയും രാമനേയും അപമാനിക്കുന്നതായാണ് ആക്ഷേപം. ജനുവരി 15 മുതലാണ് ആമസോണ്‍ പ്രൈമിന്റെ ഒറിജിനല്‍ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിള്‍ കപാടിയ, തിഗ്മാന്‍ഷു ദൂലിയ, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സുനില്‍ ഗ്രോവര്‍, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസില്‍ അഭിനയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *