റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറത്തിയാടൻ പ്രദീപിന്റെ അകാല മരണം -മാധ്യമ സാംസ്കാരിക മേഖലകൾക്ക് തീരാനഷ്ടം

January 17, 2021 - 10:28 am

തൃശ്ശൂർ : മാധ്യമ പ്രവർത്തകനും എഡിറ്ററും കവിയും ഗാനരചയിതാവും ആയിരുന്ന കുറത്തിയാടൻ പ്രദീപിന്റെ അകാലമരണം മാധ്യമ സാംസ്കാരിക മേഖലകളുടെ തീരാനഷ്ടമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

16 -1 -2021 ന് രാത്രി പതിനൊന്നരയോടെ ഓച്ചിറയ്ക്കടുത്തു വച്ചായിരുന്നു ബൈക്കപകടത്തിൽ മരിച്ചത്. പ്രദീപ് രചിച്ച ചലച്ചിത്ര ഗാനത്തിന്റെ റെക്കോർഡിങിനുശേഷം കൊല്ലത്തു നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

മാഗസിൻ എഡിറ്റർ, റിപ്പോർട്ടർ, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ യുവാവായ പ്രദീപ് സ്വന്തം സാന്നിധ്യം ശ്രദ്ധേയമായി വിധത്തിൽ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു.

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആയിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അമ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ത്യൻ ജേർണലിസ്റ്റ് സ് യൂണിയനുമായി ചേർന്നു തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കുറത്തിയാടൻ പ്രദീപിന്റെ അകാലത്തിലുള്ള വേർപെടൽ മാധ്യമപ്രവർത്തക ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ, കേരള ജേർണലിസ്റ്റ് യൂണിയൻ നേതാക്കളായ ഗീതു ടി എം, രാജേഷ് പെരുവന്താനം, കെ വിജയരാജൻ, അബ്ദുൽസലാം, കെ പാപ്പുക്കുട്ടി, എം ബി ദിവാകരൻ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *