മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു

September 19, 2021

കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. കൊച്ചി കെ.പി വളളോന്‍ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പത്ര പ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്‌, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധി നേടിയ കെഎം …

തിരുവനന്തപുരം: കെ.എം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

September 18, 2021

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ കേരളത്തിന്റെ മനസാക്ഷി ഉണർത്തിയ ധീരനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. പത്ര പ്രവർത്തനരംഗത്തെ പുതിയ തലമുറയ്ക്ക് പ്രചോദനവും സമൂഹത്തിന് മാർഗദർശിയുമായിരുന്ന …

മുതിർന്ന മാധ്യമ പ്രവർത്തകന്‍ കെ എം റോയ് അന്തരിച്ചു

September 18, 2021

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു.85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. 18/09/2021 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം.പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും തിളങ്ങിയ ബഹുമുഖ പ്രതിഭയായ മാധ്യമ …

അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ

July 3, 2021

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്‌. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ്‌ നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ്‌ …

യുപിയിൽ മാധ്യമ പ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മരണം മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം

June 15, 2021

ലഖ്‌നൗ: മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം മാധ്യമ പ്രവർത്തകനെ വാഹന അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനൽ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്‌തവയെ ആണ് 13/06/21 ഞായറാഴ്ച രാത്രി …

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു

June 14, 2021

ചാത്തന്നൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ വെട്ടിക്കാട്ട്‌ വീട്ടില്‍ വിഐ തോമസ്‌ (67) നിര്യതനായി. രോഗ ബാധിതനായി കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍ 13 ന്‌ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം 14ന് ഉച്ചക്ക്‌ 2.30ന്‌ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്‌ …

മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു

April 30, 2021

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസ്സായിരുന്നു. ആജ് തക്കിലെ മാധ്യമപ്രവർത്തകനും അവതാരകനുമായി ജോലി ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ വച്ചാണ് മരണം സംഭവിച്ചത്. മുൻപ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയിൽ നിന്ന് രാജിവെച്ച …

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു

March 27, 2021

മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ …

സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

February 16, 2021

ന്യൂ ഡല്‍ഹി: യുപി പോലീസിന്റെ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചുദിവസത്തെ ജാമ്യം നല്‍കി സുപ്രീം കോടതി. മാതാവിനേയും അടുത്ത ബന്ധുക്കളേയും മാത്രമേ കാണാവു. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ, സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ …

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

February 16, 2021

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. സൈബര്‍ സെല്‍ ഡിവൈഎസ്പി കഴിഞ്ഞ ദിവസം ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും നീതിനിര്‍വ്വഹണത്തെ തടയാനുള്ള നീക്കമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പി കൃത്യസമയത്ത് …