റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളര്‍ത്തുനായയെ തടഞ്ഞ അധ്യാപികയെ കൊന്ന് കെട്ടി തൂക്കി അയല്‍ക്കാരന്‍

January 13, 2021 - 12:57 pm

ജയ്പൂര്‍: വളര്‍ത്തുനായയെച്ചൊല്ലിയുണ്ടായ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് 55 കാരിയായ അധ്യാപികയെ അയല്‍ക്കാരന്‍ കൊന്ന് കെട്ടിതൂക്കി.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയും വിധവയുമായ വിദ്യയുമായി അയല്‍ക്കാരന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അയല്‍ക്കാരന്റെ നായ തന്റെ വീട്ടില്‍ കയറി വരുന്നത് തടയണമെന്ന് വിദ്യ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഇയാള്‍ അവരെ ശ്വാസം മുട്ടിച്ച കൊല്ലുകയും ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വീടിനകത്ത് കെട്ടിതൂക്കുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. മകന്റെ വിവാഹം ഫെബ്രുവരിയില്‍ നിശ്ചയിച്ചതിനാല്‍ വിദ്യ അവധിയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും അധ്യാപികയെ കാണത്തതിനാല്‍ സ്‌കൂളിലെ സ്റ്റാഫ് അവളുടെ അയല്‍വാസികളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അയല്‍ക്കാര്‍ വന്നപ്പോഴാണ് അധ്യാപികയെ മരിച്ച നിലില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *