റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, എഴുപത്തിനാലാം സ്ഥാപക ദിനത്തില്‍, കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ സംബന്ധിച്ചു.

ചടങ്ങില്‍ ബിഐഎസ്, മൂന്ന് ലബോറട്ടറികളില്‍ അടുത്തിടെ രൂപീകരിച്ച കളിപ്പാട്ട പരിശോധന സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസ്സേയിങ്-ഹോള്‍മാര്‍ക്കിംഗ്, ക്വാളിറ്റി കണ്ട്രോള്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും അദ്ദേഹം പ്രഖ്യാപിച്ചു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കളിപ്പാട്ട പരിശോധന സംവിധാനത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി, ഈ സംവിധാനം അനുയോജ്യമായ സമയത്താണ് നിലവില്‍ വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. അടുത്തിടെ കളിപ്പാട്ടങ്ങള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിരുന്നു. കളിപ്പാട്ട വ്യവസായരംഗത്തെ സൂക്ഷ്മ- ചെറുകിട മേഖല ഉള്‍പ്പെടെ അയ്യായിരത്തോളം യൂണിറ്റുകള്‍ക്ക് ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താനാവും. വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുമായുള്ള മത്സരരംഗത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ വില കുറവാണെന്നു തോന്നാമെങ്കിലും അവ ഉളവാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘകാലയളവില്‍ ദോഷകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.

അസ്സേയിങ്-ഹാള്‍മാര്‍ക്കിങ്, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയില്‍ ബിഐഎസ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ശ്രീ പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. അസ്സേയിങ്-ഹാള്‍മാര്‍ക്കിങ്, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയില്‍ പരിശീലനം നേടിയവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ ഈ പുതിയ കോഴ്‌സുകള്‍ സഹായിക്കും.

ചടങ്ങില്‍ ബിഐഎസ് സ്ഥാപക ഡയറക്ടര്‍ പത്മശ്രീ ഡോ. ലാല്‍ സി.വര്‍മന്റെ അര്‍ദ്ധകായ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു.

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സഹമന്ത്രി ശ്രീ റാവു സാഹിബ് പാട്ടില്‍ ഡാന്‍വേ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി ലീനാ നന്ദന്‍, ബിഐഎസ് ഡയറക്ടര്‍ ജനറല്‍ ശ്രീ പി. കെ. തിവാരി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *