റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാര്‍ക്കുനേരെ മര്‍ദ്ദനം : ആറുപേര്‍ അറസ്റ്റില്‍

January 1, 2021 - 9:17 am

പത്തനംതിട്ട: അടൂരില്‍ വാടക കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാര്‍ക്ക് മര്‍ദ്ദനം. അടൂരിലെ സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ വസ്ത്രശാല ജീവനക്കാരായ ആറുപേര്‍ അറസ്റ്റിലായി.

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രശാല ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വസ്ത്രശാലയുടെ ഉടമ ഒളിവിലാണ് ഇയാള്‍ക്കായി അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ജീവനക്കാരുടെ മര്‍ദ്ദനമേറ്റ എഎസ്‌ഐ അജി ,കോണ്‍സ്റ്റബിള്‍ പ്രമോദ് എന്നിവര്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *