റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി

January 1, 2021 - 8:12 am

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് നേധാവിയാകും.വിജയ് സാഖറേക്ക് എഡിജിപി റാങ്ക് നല്‍കി ക്രമ സമാധാന ചുമതലയുളള എഡിജിപിയായിനിയമനം നല്‍കി. എസ് ശ്രിജിത്തിനെ എഡിജിപി റാങ്കിലേക്ക് സ്ഥാനകയറ്റം നല്‍കി ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദര്‍വേഷ് സാഹേബ്‌കേരള പോലീസ് അക്കാദമി ഡയറക്ടറാവും.

എഡിജിപി അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാവും .സ്പര്‍ജന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഐജിയാവും. നാഗരാജുവിനെ കോച്ചിസിറ്റി പോലീസ് കമ്മീഷണറായും, എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയായും, കെബി രവി കൊല്ലം എസ്പിയായും നിയമിച്ചു. രാജീവ് പിബി പത്തനംതിട്ട എസ്പിയായും സുജിത് ദാസിനെ പാലക്കാട് എസ്പിയായും നിയമിച്ചു.

കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയെ മാറ്റി കെപി 4 ന്റെ ചുമതല നല്കി. ആര്‍ ഇളങ്കോയെ കണ്ണൂര്‍ കമ്മീഷണറായി നിയമിച്ചു. നവനീത് കുമാര്‍ കണ്ണൂര്‍ റൂറല്‍ എസ്പിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *