റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്രസകളെ സാധാരണ സ്കൂളുകളാക്കി കൊണ്ടുള്ള മദ്രസ ബിൽ ആസാം സർക്കാർ പാസാക്കി, ഇതോടെ സംസ്ഥാനത്തെ 610 മദ്രസകൾ അടച്ചു പൂട്ടും

December 31, 2020 - 10:44 pm

ഗുവാഹട്ടി: സർക്കാർ നടത്തുന്ന എല്ലാ മദർസകളെയും സാധാരണ സ്കൂളുകളാക്കി മാറ്റുന്ന മദ്രസ ബിൽ ഡിസംബർ 30 ബുധനാഴ്ച ആസാം നിയമസഭ പാസാക്കി.
ഡിസംബർ 29 തിങ്കളാഴ്ചയാണ് അസം സർക്കാർ ബിൽ സഭയിൽ അവതരിപ്പിച്ചത്.

“എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുന്ന ഒരു ബിൽ ഞങ്ങൾ അവതരിപ്പിച്ചു, ഭാവിയിൽ മദ്രസകളൊന്നും സർക്കാർ സ്ഥാപിക്കില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിൽ മതേതര പാഠ്യപദ്ധതി കൊണ്ടുവരുന്നതിനായി ഈ ബിൽ അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”ബിൽ അവതരിപ്പിച്ച ശേഷം അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ തിങ്കളാഴ്ച പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള 610 മദ്രസകൾ അടച്ചുപൂട്ടാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *