റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനെ തുടര്‍ന്ന് പരോളിലിരിറങ്ങിയ തടവുകാര്‍ ഉടന്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍

December 30, 2020 - 7:52 am

തിരുവനന്തപുരം: ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂട്ടത്തോടെ ജാമ്യം ലഭിച്ച തടവുകാര്‍ ഉടന്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍. തുറന്ന ജയിലുകളില്‍ നിന്നും വനിത ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഡിസംബര്‍ 31 ന്‌ശേഷമുളള മൂന്നുദിവസത്തിനുളളില്‍ തിരികെ ജയിലില്‍ പ്രവേശിക്കണം. രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച 589 തടവുകാരാണ് തിരികെ എത്തേണ്ടത്.

സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഹൈ സെക്യൂരിറ്റി ജയിലുകളില്‍ നിന്നുമായി മൂന്നാം ഘട്ടത്തില്‍ പുറത്തിറങ്ങിയ 192 തടവുകാര്‍ അടുത്തമാസം 7ന് ശേഷം മൂന്നുദിവസത്തിനുളളിലും 65 വയസിന് മുകളിലുളള തടവുകാര്‍ അടുത്തമാസം 15ന് ശേഷം മൂന്നുദിവസത്തിനുളളിലും തിരികെയെത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *