റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാടെത്തിരിക്കെ, നടന്‍ കമലഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യം പാര്‍ട്ടി ഗ്രാമപ്രദേശങ്ങളില്‍ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം ഉള്ള
എ അരുണാചലമാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അരുണാചലം ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അരുണാചലം സന്തുഷ്ടനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മക്കള്‍ നീതി മയ്യം പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *