റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വ്യാപനം: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റി വച്ചു

December 24, 2020 - 12:53 pm

ന്യൂഡല്‍ഹി: ജനതിക മാറ്റം സംഭവിച്ച കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റി വച്ചു. ഇരുരാജ്യങ്ങളും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിന് മറുപടിയായാണ് ശ്രീവാസ്തവയുടെ പ്രതികരണം. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റിവെച്ചത് ഇന്ത്യയുടെ ചില വിദേശ നയങ്ങളോടുള്ള റഷ്യയുടെ എതിര്‍പ്പാണെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉച്ചകോടി സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. ഉച്ചകോടിക്കായുള്ള പുതിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും നിക്കോളാസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *