റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 23-12-2020 ബുധനാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്ച്‌വല്‍ ക്യൂ വഴിയാണ് പ്രവേശനം .കളക്ടറുടെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം.

3000 പേർക്ക് ദിവസേന ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. എന്നാല്‍ കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.

പൊലീസ്, പാരമ്പര്യ ജീവനക്കാര്‍, പ്രാദേശിക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് കിഴക്കേ നടയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും പാസ് അനുവദിക്കും. പാസില്ലാതെ ആര്‍ക്കും പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *