ഗുരുവായൂരിൽ ആനയിടഞ്ഞു: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

December 2, 2022

തൃശ്ശൂർ: ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. 02/12/22 വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു. 25/11/22 വെള്ളിയാഴ്ച …

പൂജാ ബംപര്‍: കോടിപതി ഗുരുവായൂരില്‍നിന്ന്ടിക്കറ്റ് എടുത്തയാള്‍

November 21, 2022

ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹമായ 10 കോടി രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. കിഴക്കേനടയില്‍ സത്രം ബില്‍ഡിങ്ങില്‍ 25 വര്‍ഷത്തോളമായി ലോട്ടറി കച്ചവടം നടത്തുന്ന കുറ്റിപ്പുറം സ്വദേശി സോമസുന്ദരന്റെ ഭാഗ്യധാര ഏജന്‍സിയില്‍നിന്നു വിറ്റ ജെ.സി. 110398 …

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് കോടതി വിളക്ക് ആഘോഷം ന‌ടന്നു

November 7, 2022

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകർ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം ന‌ടന്നു. ക്ഷേത്രത്തിനകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചു. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ ന‌‌ടന്നു. വിളക്കാഘോഷത്തിൻറെ ഭാഗമായി നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, …

രാജ് ഭവനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി

November 5, 2022

ഗുരുവായൂർ: ആർ എസ് എസിന്റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം മെക്കിട്ടു കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എം എം മണി പറഞ്ഞു. ആരിഫ് ഖാന് കുഴലൂത്തു നടത്തുകയാണ് കോൺഗ്രസെന്നും വി.ഡി സതീശനും സുധാകരനും ഗവർണറുടെ പാദ സേവകരായി …

ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

September 13, 2022

വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവിയും. വെളിയിട വിസർജ്‌ജന വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ ഡി …

സ്വർണ്ണ മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർച്ച നടത്തിയ പ്രതി പിടിയിൽ

May 31, 2022

തൃശ്ശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ നടന്ന സ്വർണ കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജിനെ ചണ്ഡിഗഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണ മൊത്തവ്യാപാരിയായ ബാലന്റെ വീട്ടിൽ …

മൾട്ടി ലെവൽ പാർക്കിംഗ് രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതി: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

May 21, 2022

ഗുരുവായൂർ നഗരസഭ ഒരുക്കിയ മൾട്ടിലെവൽ കാർ പാർക്കിംഗ് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാഹന …

ഗുരുവായൂരില്‍ ഫയല്‍ അദാലത്ത് 29ന്

April 28, 2022

ഗുരുവായൂര്‍ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും തീര്‍പ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിനായി ഏപ്രില്‍ 29ന് രാവിലെ 10.30 മുതല്‍ നഗരസഭ ലൈബ്രറി ഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. ആയതിലേക്ക് തീര്‍പ്പാക്കിയിട്ടില്ലാത്ത അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ …

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി

March 28, 2022

ന്യൂഡൽഹി: കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് …

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; ഒരു പ്രതി കൂടി പിടിയിൽ

August 25, 2021

തൃപ്പൂർ : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാമത്തെ അറസ്റ്റാണിത്. വ​നി​ത ജീ​വ​ന​ക്കാ​രി​യു​ൾ​പ്പെ​ടെ ആറ് പേർക്കെതിരെയാണ് …