റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടര വയസുകാരൻ ജഷ് മടങ്ങുന്നത് അഞ്ചു കുരുന്നുകൾക്ക് ജീവിക്കാനുള്ള പ്രതീക്ഷ നൽകി

December 17, 2020 - 11:15 am

അഹമ്മദബാദ്: രണ്ടര വയസുകാരൻ ജഷ് ഈ ലോകത്തിൽ നിന്ന് മടങ്ങുന്നത് അഞ്ചു കുരുന്നുകൾക്ക് ജീവിക്കാനുള്ള അവസരം നൽകിയാണ് . മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞു ജഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ അഞ്ചു കുട്ടികൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രതീക്ഷയായി.

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ ജഷിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. ഇതോടെയാണ് ജഷിനെ പോലെയുള്ള കുരുന്നുകൾക്ക് വേണ്ടി അവയവങ്ങൾ നൽകാൻ മാധ്യമപ്രവർത്തകനായ പിതാവ് സഞ്ജീവ് ഓസയും കുടുംബവും തയാറായത്.

ജഷിന്റെ ഹൃദയം റഷ്യയിലെ ഒരു നാലുവയസുള്ള കുട്ടിക്കാണ് എത്തിച്ച്‌ നല്‍കിയത്. ശ്വാസകോശം ഉക്രെയിനിലെ കുട്ടിയ്ക്ക് . അഹമ്മദാബാദിലെ 14 ഉം 17 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കിഡ്നികൾ ദാനം ചെയ്തത്. കരള്‍ നല്‍കിയത് ഭാവ്നഗറില്‍ നിന്നുള്ള രണ്ടുവയസുകാരനുമാണ്.

റഷ്യ, ഉക്രെന്‍ തുടങ്ങി വിദേശരാജ്യങ്ങളിലെയടക്കം അഞ്ച് കുട്ടികള്‍ക്കാണ് ജഷിന്റെ അവയവങ്ങള്‍ നല്‍കിയത്.ജഷിന്റെ ഹൃദയം, ശ്വാസകോശം, കരള്‍, കിഡ്നി, കണ്ണുകള്‍ എന്നിവ ദാനം ചെയ്തു.

അവയവ ദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ‘ഡൊനേറ്റ് ലൈഫ്’ എന്ന എന്‍ജിഒ പ്രവര്‍ത്തകര്‍ സമീപിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് സഞ്ജീവ് കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായത്. ഇക്കാര്യം നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു എന്‍ജിഒ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *