റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാര്‍ കോഴക്കേസില്‍ കൂടുതല്‍ രേഖകള്‍ തേടി ഗവര്‍ണ്ണര്‍

December 12, 2020 - 9:38 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. മുന്‍ മന്തിമാര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയ സംഭവത്തിലാണ് കൂടതല്‍ രേഖകള്‍ തേടിയത്. കെ.ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജുരമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്.

മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണ്ണറാണ്. അതിനാലാണ് ഗവര്‍ണ്ണറുടെ അനുമതി തേടി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചത്. മൂന്നാഴ്ചക്കുമുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഫയല്‍ രാജ്ഭവനിലെത്തിയത്. അനുമതി നല്‍കുന്നതിന് മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ തന്നെ കാണണമെന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഐജിയുമായും ഗവര്‍ണ്ണര്‍ ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *