റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമാനിലേക്ക് പോകാൻ വിസ വേണ്ട, ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി

December 10, 2020 - 4:48 pm

മസ്‍കറ്റ്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി നൽകി ഒമാൻ.വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹി ക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുമാണ് പുതിയ തീരുമാനം. നേരത്തെ തന്നെ ബുക്ക് ചെയ്‍ത ഉറപ്പായ ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് തുടങ്ങിയവയാണ് പ്രവേശനത്തിനുള്ള നിബന്ധനകള്‍. ഇവ അടങ്ങിയ
പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണ് പ്രവേശനം . നിലവില്‍ അഞ്ച് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ചൈന, റഷ്യ, ഇറാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഭൂട്ടാന്‍, മാലിദ്വീപ്, ജോര്‍ദാന്‍, ഈജിപ്‍ത് തുടങ്ങിയ രാജ്യങ്ങളും പ്രവേശനം അനുവദിക്കാനുള്ള പട്ടികയിലുണ്ട്

എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ശക്തിപ്പെടുത്താനാണ് ഒമാന്‍ അധികൃതരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *