റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന് 2,261 കോടിയുടെ അധിക വായ്പ് അനുവദിക്കും

December 10, 2020 - 11:44 am

തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സമ്പ്രദായം നടപ്പാക്കുന്ന കേരളം ഉള്‍പ്പെടയുളള 9 സംസ്ഥാനങ്ങള്‍ക്ക് 23,523 കോടി രുപയുടെ അധികവായ്പ കേന്ദ്രം അനുവദിക്കും. കേരളത്തിന് മാത്രം 2261 കോടിയാണ് കിട്ടുക. കോവിഡ് പ്രതിരോധത്തിനും, കോവിഡിനെ തുടര്‍ന്ന് തകര്‍ന്ന സാമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ഡിപിയുടെ 2 ശതമാനം കൂടി വായ്പ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്.

ഇതില്‍ 0.5 ശതമാനത്തിന് നിബന്ധനകളില്ല. ഒന്നരശതമാനം നിബന്ധനകള്‍ക്ക് വിധേയമാണ് പൊതുജന സേവനം ഉറപ്പുവരുത്തുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നവര്‍ക്കാണ് ഈ വായ്പ.

കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് രാജ്യത്തിന്റെ ഏതുസ്ഥലത്തും റേഷന്‍ സാധനങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കിയവര്‍ക്കാണ് ഇതില്‍ 0.25 ശതമാനം . ആന്ധ്ര ,ഗോവ, ഗുജറാത്ത് ,ഹരിയാന ,കര്‍ണ്ണാാടക, തെലങ്കാന, ത്രിപുര, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ വായ്പ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *