ആലുവ: പരിസ്ഥിതി ,നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. എസ് സീതാരാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. ആലുവാ കുന്നുംപുറം റോഡില്‍ രാമപ്രിയയാണ് വീട്. മൃതദേഹം ആശോകപുരം കാര്‍മെല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. വിദേശത്തുളള മക്കള്‍ എത്തിയശേഷം സംസ്‌കാരം നടത്തും.
ബുധനാഴ്ച (9/12/2020) രാവിലെ സമീപത്തെ കടയില്‍ നിന്ന് പാല്‍വാങ്ങി മടങ്ങുമ്പോള്‍ സ്‌കൂട്ടര്‍ നിയമന്ത്രണം വിട്ട് മറിഞ്ഞിരുന്നു. വീടിന് സമീപം ഗവ.ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമുളള വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ കുഴഞ്ഞ് വീണു. വെളളം കുടിച്ചപ്പോള്‍ ഉന്മേഷവാനായ അദ്ദേഹം വീട്ടിലേക്കതന്നെ പോയി .ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ നിര്‍ബ്ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. 10 മണിയോടെ പത്രം വായനക്കായി വീടിന്റെ മുകള്‍നിലയിലേക്ക് പോയ അദ്ദേഹത്തെ ഒന്നരമണിക്കൂര്‍കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ചെന്നുനോക്കിപ്പോള്‍ കസേരയില്‍ നിന്ന് വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആലുവാ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും ദീര്‍ഘനാള്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റാണ്. ആലുവാ പെരിയാറിനോട് ചേര്‍ന്ന് നദീസംരക്ഷണ നിയമം ലംഘിച്ച് ടൂറിസം വകുപ്പ് ഒരു കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച മഴവില്‍ റെസ്റ്റോറന്റ് നിയമ യുദ്ധം നടത്തി പൊളിപ്പിച്ചത് ഡോ.സീതാരാമനായിരുന്നു. ശിവരാത്രി മണപ്പുറത്ത് തീര സംരക്ഷണത്തിന്റെ ഭാഗമായി കുട്ടിവനവും പിടിപ്പിച്ചു.
കാലടി ശ്രീശങ്കരാചാര്യ കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്നു. വിരമിച്ചശേഷം കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും അദ്ധ്യാപകനായി. ദേശീയ സംസ്ഥാന തലങ്ങളില്‍ നിരവധി പരിസ്ഥിതി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭാര്യ:പിഇ പാര്‍വതി(റിട്ട.സയന്റിസ്റ്റ് എന്‍പിഒഎല്‍) മക്കള്‍: ജയനാരായണന്‍(സയിന്റിസ്റ്റ് കാലിഫോര്‍ണിയ), ഹരീശ്വരന്‍(അമേരിക്ക), മരുമക്കള്‍:ബിയാട്രിസ് (പാരിസ്),അര്‍ച്ചന :(അമേരിക്ക)



