തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ 10/12/20 വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തുടരും. ബുധനാഴ്ച(09/12/20) വൈകിട്ട് എംആര്‍എ സ്‌കാനിംഗ് നടത്തും. ഇതിന് ശേഷം ആരോഗ്യസ്ഥിതി വിലയിരുത്തി ഡിസ്ചാര്‍ജ് തീരുമാനിക്കും.



