റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി

December 8, 2020 - 11:15 am

സിലിഗുരി: മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) നടത്തിയ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി. പ്രതിഷേധം തടയാന്‍ 7/12/2020 തിങ്കളാഴ്ച പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ജല പീരങ്കികള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായാണ് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി ആരോപിക്കും പോലെ സമരത്തിനിടെ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിര്‍ത്തിയതായും പോലീസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിനു പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പോലീസ് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് 8/12/2020 ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *