കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പെരിയാരത്താണ് സംഭവം. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത് . വൈപ്പിന്‍ കുഴുപ്പിളളി സ്വദേശിയായ രാജേഷ്, ഭാര്യ നിഷ, മകന് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.



