ചേര്‍ത്തല : ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. 20-11-2020 ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി പൂര്‍ത്തിയാക്കി 2021 ജനുവരിയിൽ കമ്മിഷന്‍ ചെയ്യാമെന്നാണ് ആലോചിക്കുന്നത് എന്നും ജി.സുധാകരൻ പറഞ്ഞു. ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
ആദ്യ പദ്ധതിയില്‍ അപ്രോച്ച് റോഡുകള്‍ വിഭാവനം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് അത്തരം പ്രശ്‌നങ്ങള്‍ പലതും പരിഹരിച്ചത് എന്നും ജി.സുധാകരന്‍ പറഞ്ഞു.