റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂര്‍ണമായും കത്തി നശിച്ചു

January 26, 2026 - 7:08 pm

കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് അപകടമുണ്ടായത്. ജനുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്

ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. പൊട്ടിത്തെറിയില്‍ അടുക്കള പൂര്‍ണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള സാധനങ്ങളും കത്തി നശിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *