റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നവവരൻ മരിച്ചു

November 24, 2020 - 5:37 pm

പാറശാല: നിയന്ത്രണം വിട്ട കാര്‍ സര്‍വീസ് റോഡില്‍ നിന്ന് ബൈപാസിലേക്കു മറിഞ്ഞ് നവവരൻ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് വിപിന്‍രാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയിര വെളിയംകോട്ടുകോണം സി കെ സദനത്തില്‍ എസ് എസ് അഖില്‍ (28) ആണ് മരിച്ചത്. കരസേനയില്‍ നഴ്‌സ് ആയിരുന്നു.

23-11-2020 തിങ്കളാഴ്ച വൈകിട്ട് 5.30ന് മുല്ലൂര്‍ കാരോട് ബൈപാസില്‍ അയിരയ്ക്കു സമീപം ആയിരുന്നു അപകടം. അയിര പാലത്തില്‍ നിന്ന് സര്‍വീസ് റോഡ് വഴി താഴേക്കുവരുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞാണ് മരണം സംഭവിച്ചത്.

2020 ഒക്ടോബര്‍ 23ന് ആയിരുന്നു അഖിലിന്റെ വിവാഹം. നവംബര്‍ 26ന് ജോലി സ്ഥലം ആയ കശ്മിരിലേക്കു തിരിച്ച്‌ പോകേണ്ടതായിരുന്നു.

മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കീര്‍ത്തിയാണ് ഭാര്യ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *