വാഷിംഗ്ടൺ: അമേരിക്കയിലെ ഒരു 16 കാരിയ്ക്കാണ് ടിക് ടോക്കിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോളോവർമാർ ഉള്ളത്. കൊറിയോഗ്രാഫറും നർത്തകിയുമായ ഷാർലി ഡി അമേലിയോവിന് ടിക് ടോക്കിൽ ഉള്ളത് 10 കോടി ഫോളോവർമാരാണ്. വെറും ഒന്നര വർഷം കൊണ്ടാണ് ഷാർലി റെക്കോർഡ് നേട്ടത്തിന് ഉടമയായത്. 69.9 ദശലക്ഷം ഫോളോവേഴ്‌സുമായി അഡിസൺ റേ എന്നയാൾ ആണ് ഷാർലിക്ക് പിന്നാലെയുളളത് .
യൂട്യൂബിൽ, ഏതെങ്കിലും ഒരു ചാനൽ 10 കോടി ഫോളോവർമാരിൽ എത്താൻ 14 വർഷമെടുത്തിരുന്നു. എന്നാൽ ഡി അമേലിയോ 2019 മെയ് മാസത്തിൽ ആണ് ടിക് ടോക്കിൽ പോസ്റ്റുചെയ്യാൻ തുടങ്ങിയത്. 2020 പൂർത്തിയാകും മുൻപ് 10 കോടിയിൽ എത്തുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ അവർക്ക് ആറ് ദശലക്ഷം ഫോളോവേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് മറ്റൊരു വസ്തുത.



