കൊടുങ്ങല്ലൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തി ആഡംബര ജീവിതം നയിച്ചുവന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി. വിവിധ ജില്ലകളിലെ ഏഴ് പെട്രോള്‍ പമ്പുകളില്‍ നടന്ന കവര്‍ച്ചക്കാണ് ഇതോടെ തുമ്പുണ്ടായത്.
കാസര്‍കോട് ഉളിയത്തടുക്കയിലെ മശ്ഹൂദ്(26), ബിലാല്‍ നഗറിലെ മുഹമ്മദ് അമീര്‍(21), മുളിയാറിലെ അലി അഷ്‌ക്കര്‍(20) എന്നിവരെയാണ് അറസറ്റ് ചെയ്തത് .സ്‌ക്രൂവിന്റെ തുളയിലെ സാമ്യതയാണ് ഇവരെ കുടുക്കിയത്.
ഡിവൈഎസ്പി ഷാജ് ജോസ്, ഇന്‍സ്‌പെക്ടര്‍ പികെ പത്മരാജന്‍, എസ്‌ഐ ഇആര്‍ ബൈജുഎന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് കാസര്‍കോട്ടെ ഗുണ്ടാ നേതാവിന്റെ സഹോദരനായ സാബിത്തിനെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

