റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വയം ചുവരെഴുതി ജയിച്ച വെങ്കിടങ്ങ്‌ പഞ്ചായത്തംഗം കെ.വി. മനോഹരന്‍

November 14, 2020 - 5:34 pm

പാവറട്ടി: 2015ലെ തെരഞ്ഞെടുപ്പില്‍ സ്വയം ചുവരെഴുതി ജയിച്ച വെങ്കിടങ്ങ്‌ പഞ്ചായത്തിലെ 15-ാം വാര്‍ഡംഗം കെ.വി. മനോഹരന്‍ പടിയിറങ്ങുന്നു. വീണ്ടും ചുവരെഴുതാനായി. 35 വര്‍ഷത്തിലധികമായി മനോഹരന്‍ ചുവരെഴുത്തിലാണ്‌.

എഎസ്‌എന്‍ നമ്പീശന്‍, കെ.എ രാജന്‍, മീനാക്ഷി തമ്പാന്‍, കെ.എഫ്‌ ഡേവിസ്‌, വിവി രാഘവന്‍, സി.കെ ചന്ദ്രപ്പന്‍, ബേബി ജോണ്‍, മുരളി പെരുനെല്ലി, തുടങ്ങി നിരവധി പ്രമുഖര്‍ക്കായി ചുവരെഴുതി. മനുഷ്യ ചങ്ങല, വനിത മതില്‍ തുടങ്ങി നിരവധി സമരങ്ങള്‍ക്ക്‌ ഇടതുപക്ഷ പ്രചരണ ചുവരെഴുത്തുകള്‍ എഴുതിയും വരച്ചും ജനശ്രദ്ധ നേടിയിട്ടുണ്ട്. ജനപ്രതിനിധിയെന്ന നിലയിലും മികച്ച പ്രകടനമാണ്‌ അദ്ദേഹം കാഴ്‌ചവെച്ചതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *