റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിധിൻ തോമസ് കുരിശിങ്കലിന്റെ സൈക്കോളജിക്കൽ ത്രില്ലർ മൂവി ‘റഷ്യ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

November 14, 2020 - 6:06 pm

എറണാകുളം: ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ റഷ്യ എന്ന ചിത്രം മലയാള സിനിമയിൽ ഒരു വേറിട്ട പ്രമേയമാണ്. ചിത്രത്തിൽ നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്നു. കുലുമിന ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പൂര്‍ത്തിയായി. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷങ്ങളാണ് റഷ്യയുടെ ഇതിവൃത്തം. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. ഒരാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട് പോയാല്‍ അയാളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു.

മനുഷ്യരുടെ മനോസംഘർഷങ്ങൾ പറയുന്നതിനോടൊപ്പം അതിന്റെ ശാസ്ത്രീയവശങ്ങള്‍ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍. അതിലേക്കുള്ള ഒരു ബോധവത്ക്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ ചര്‍ച്ച ചെയ്യുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും സംവിധായകന്‍ പറയുന്നു.

ഒറ്റ ഷെഡ്യൂളിൽ ചിത്രീകരിച്ച റഷ്യയുടെ ചിത്രീകരണം കൊച്ചി, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അഭിനേതാക്കള്‍ – രൂപേഷ് പീതാംബരന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രം, യുടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാരത, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്. ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘റഷ്യ’ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്റോ തോമസ് തളിയത്ത്, ശരത്ത് ചിറവേലിക്കല്‍, ഗാഡ് വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ – സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഒടയഞ്ചാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് – അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് – ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ട്, സ്റ്റില്‍ – അഭിന്ദ് കോപ്പാളം. പി.ആര്‍.ഒ – പി.ആര്‍ സുമേരന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *