റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാറിൽ ഇടതു പാർട്ടികൾ മികച്ച നിലയിൽ, മൽസരിച്ച 29 സീറ്റുകളിൽ 19 ലും മുന്നിൽ

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതു പാർട്ടികൾ. മഹാ സഖ്യത്തിൻ്റെ ഭാഗമായി ആകെ മൽസരിച്ച 29 സീറ്റുകളിൽ 19 ലും ഇടതു പാർട്ടികൾ മുന്നിലാണ്. സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നാല് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ.എം നാല് സീറ്റുകളിലും മുന്നിലാണ്. ആറ് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ രണ്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ 29 സീറ്റുകളില്‍ മത്സരിക്കുന്ന ഇടത് പാര്‍ട്ടികള്‍ 18 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

സി.പി.ഐ.എം.എല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *