റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തിയിലെ നിയന്ത്രണരേഖയില്‍ നിന്നും ഒരിഞ്ച് പോലും മാറില്ലെന്ന് ബിപിന്‍ റാവത്. ഇന്ത്യ-ചൈന എട്ടാം കമാന്റര്‍ തല ചര്‍ച്ചയ്ക്ക് മുന്നോടിയായി ഒരു വെബിനാറിലാണ് വെളളിയാഴ്ച (06/11/2020) സംയുക്തസൈനിക മേധാവി ബിപിന്‍ റാവത് പ്രസ്താവന നടത്തിയത്.

ഇന്ത്യാ-ചൈന ചർച്ചകളില്‍ സമീപകാലത്തുണ്ടായ എല്ലാ പ്രകോപനങ്ങളും ചൂണ്ടിക്കാ ണിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയുള്ള അവലോകനമാണ് പ്രധാനം. ഒപ്പം ഇതുവരെ നടത്തിയ അതിര്‍ത്തി ഏറ്റുമുട്ടലുകളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ഓര്‍മ്മപ്പെടുത്തും. യാതൊരു പ്രകോപനവുമില്ലാതെ ഒരു സൈനിക മുന്നേറ്റവും ഇന്ത്യ നടത്താറില്ല. ഇത് ചൈനയ്ക്ക് നന്നായി അറിയാം. ഇന്ത്യ ആ നിലപാട് തുടരുക തന്നെ ചെയ്യുമെന്നും റാവത് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം ലഡാക്കിലും മറ്റ് അതിര്‍ത്തി പ്രദേശത്തും ശക്തമായ ജാഗ്രതയിലാണ്. ചൈനയുടെ സൈന്യത്തിനുണ്ടായ ശക്തമായ തിരിച്ചടി അവരുടെ എടുത്തുചാട്ടത്തിന് ഇന്ത്യയുടെ മറുപടിയാണെന്നും റാവത് ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ പാകിസ്താനെ കൂട്ടുപിടിച്ചുള്ള ചൈനയുടെ ആക്രമണ സാദ്ധ്യത റാവത് തള്ളിക്കളഞ്ഞില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *