കോഴിക്കോട്: ജില്ലയിൽ വെള്ളിയാഴ്ച (06/11/2020) 763 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 744 പേരാണ് രോഗികളായത്. 9 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 6 പേർ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. 7814 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇതോടെ 8860 ആയി. അതെസമയം ചികിത്സയിലായിരുന്ന 908 പേർ രോഗമുക്തരായത് ആശ്വാസമായി. വിദേശത്ത് നിന്ന് എത്തിയ എടച്ചേരി സ്വദേശിക്കാണ് പോസിറ്റീവായത്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

