മോസ്‌കോ: പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുന്നതിനാല്‍ ദീര്‍ഘകാലമായി റഷ്യന്‍ ഭരണാധികാരിയായി തുടരുന്ന പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ആദ്യ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 68-കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 37-കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയോട് അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുതിന്‍ പരസ്യപ്പെടുത്തും.



