റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുത്തേറ്റ യുവാവ് മരിച്ചു

November 6, 2020 - 8:10 am

പിലാത്തറ: കണ്ണൂര്‍ പിലാത്തറയില്‍ സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജു എന്ന വിളിക്കുന്ന രാജ്കുമാര്‍(38) ആണ് കൊല്ലപ്പെട്ടത്.പിലാത്തറ യുപി സ്‌കൂളിന് സമീപം വാടകയക്ക് താമസിച്ച ആക്രി കച്ചവടം നടത്തിവരികയായിരുന്നു.

അുത്ത മുറിയില്‍ താമസിക്കുന്ന ആളുമായുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് വീണ്കിടന്നിരുന്ന രാജ് കുമാറിനെ ആശുപത്രിയിലാക്കിയത്. ആശുപത്രിയിലെത്തുമ്പോഴേക്കും രാജ്കുമാര്‍ മരിച്ചിരുന്നു.

സംഭവത്തില്‍ സേലം സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ ശങ്കര്‍(54)നെ പരിയാരം സിഐ കെ.വി ബാബു കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *